രോഗിയുമായിപോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു
1544988
Thursday, April 24, 2025 4:17 AM IST
മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി സർക്കാർ ആശുപത്രിയിൽ നിന്നും രോഗിയുമായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അമരാവതി അമ്പതടി റോഡിൽ വെച്ച് എതിരെ വന്ന കാർ ആംബുലൻസിൽ ഇടിക്കുകയായിരുന്നു. പാണാവള്ളി സ്വദേശി കെ.ബി. മുനീറാണ് ആംബുലൻസ് ഓടിച്ചിരുന്നത്.
പെരുമ്പിള്ളി സ്വദേശി ജോൺസനുമായാണ് ആംബുലൻസ് എറണാകുളത്തേക്ക് പോയത്. അപകടത്തെ തുടർന്ന് ഇയാളെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലേക്ക് നീക്കി.
അപകടത്തിൽ ആംബുലൻസ് ഡ്രൈവറുടെ കൂടെയുണ്ടായിരുന്ന മട്ടാഞ്ചേരി കരിപ്പാലം സ്വദേശി സഫർ ഹസന്റെ ഇടത് കാലൊടിഞ്ഞു. സംഭവത്തിൽ ഫോർട്ട്കൊച്ചി പോലീസ് കേസെടുത്തു.