ബിഎഐ ഭാരവാഹികൾ സ്ഥാനമേറ്റു
1544987
Thursday, April 24, 2025 4:17 AM IST
നെടുമ്പാശേരി: കോണ്‍ട്രാക്ടര്‍മാര്‍, ബില്‍ഡര്‍മാര്‍, നിര്‍മാണ മേഖലയുമായി ബന്ധപ്പട്ട മറ്റു സ്ഥാപനങ്ങള്‍, പ്രൊഫഷണലുകള്‍ എന്നിവരുടെ സംഘടനയായ ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (ബിഎഐ) യുടെ പുതിയ സംസ്ഥാന ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു.
അത്താണി ഹോട്ടല്‍ എയര്‍ലിങ്ക് കാസിലില്‍ നടന്ന പരിപാടി റോജി എം. ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബിഎഐ സംസ്ഥാന ചെയര്മാന് പിഎന്‍ സുരേഷ് അധ്യക്ഷനായി.
സ്ഥാനാരോഹണച്ചടങ്ങുകള്‍ക്ക് ബിഎഐ മുന്‍ ദേശീയ പ്രസിഡന്റ് ചെറിയാന് വര്‍ക്കി, ദേശീയ വൈസ് പ്രസിഡന്റ് എന്‍. രഘുനാഥന് എന്നിവര്‍ നേതൃത്വം നല്കി.
കെ.എ. ജോണ്സണ് (ചെയര്മാന്), സൈജന് കുര്യാക്കോസ് ഓലിയാപ്പുറം (സെക്രട്ടറി), കെ. സതീഷ് കുമാര്‍ (ട്രഷറര്‍), സിജു ജോസ് പാറക്ക (സ്റ്റേറ്റ് സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍) എന്നിവര്‍ ബിഎഐ യുടെ പുതിയ സംസ്ഥാന ഭാരവാഹികളായി ചുമതലയേറ്റു.
ബിഎഐ അങ്കമാലി സെന്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. കെ.പി.വി. വിനോദ് (ചെയര്മാന്), പോള്‍ കെ ബാബു (സെക്രട്ടറി), പി വി ചെറിയാച്ചന് (ട്രഷറര്‍), കെ.ആർ. ബൈജു, മനോജ് ആന്റണി (വൈസ് പ്രസിഡന്റ്), ആല്‍ബെര്‍ട്ട് പോള്‍ (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ അങ്കമാലി സെന്ററിന്റെ പുതിയ ഭാരവാഹികളായി ചുമതലയേറ്റു.