എംപിഎൽ സീസണ് 6 ആരംഭിച്ചു
1544986
Thursday, April 24, 2025 4:17 AM IST
കിഴക്കന്പലം: ഫുട്ബോൾ ക്ലബ് മോറയ്ക്കാലയുടെ പത്താം വാർഷികവും മോറയ്ക്കാല പ്രീമിയർ ഫുട്ബോൾ ലീഗിന്റെ ആറാം സീസണും പി.വി. ശ്രീനിജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പി.എം. നിതീഷ് അധ്യക്ഷത വഹിച്ചു.
ചലച്ചിത്രതാരം എൽദോ മാത്യു മുഖ്യാതിഥിയായി. ലീഗ് ചെയർമാൻ ലിജു സാജു, കണ്‍വീനർ ബിനിൽ സി. മാത്യു, അനീഷ് മാന്പിള്ളി, എം.ജി. സുബിൻ, പി.കെ. രഞ്ജിത്, പി.എ. അമൽ, കോച്ച് ഗൗതം, ആനന്ദ് സി. രാജൻ, ആബേൽ അനീഷ് എന്നിവർ പങ്കെടുത്തു. മേയ് 18നാണ് ഫൈനൽ.