ആലങ്ങാട് മോഷ്ടാക്കൾ വിലസുന്നു
1544985
Thursday, April 24, 2025 4:17 AM IST
ആലങ്ങാട്: ആലങ്ങാടിന്റെ വിവിധ പ്രദേശങ്ങളിൽ മോഷ്ടാക്കളുടെ ശല്യം രൂക്ഷമാകുന്നു.
കഴിഞ്ഞദിവസം രാത്രി കോട്ടപ്പുറം എൽപി സ്കൂളിനു മുന്നിൽ വച്ചിരുന്നബൈക്ക് മോഷണം പോയി. കോട്ടപ്പുറം ചെറുതുരുത്ത് പുത്തൻപുരയിൽ അർഫാത്തിന്റെ ബൈക്കാണു മോഷണം പോയത്.
ഒരു യുവാവ് ബൈക്കിനു സമീപം ചുറ്റിത്തിരിയുന്നത് സമീപത്തെ സിസിടിവി ദൃശ്യങ്ങളിലുണ്ട്.
കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കിടെ ആലങ്ങാട് മേഖലയിൽ നടക്കുന്ന നാലാമത്തെ മോഷമാണിത്.
കോട്ടപ്പുറം ജുമാമസ്ദിന്റെ ഭണ്ഡാരം കുത്തിത്തുറന്നതും നീറിക്കോട് കപ്പേളയുടെ ഓട്ടു മണി മോഷണംപോയതും വഴിയരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ബാറ്ററി നഷ്ടപ്പെട്ടതും ആഴ്ചകൾക്കു മുൻപാണ്.
ബൈക്ക് നഷ്ടപ്പെട്ട കുടുംബം ഇന്നലെ രാവിലെ ആലങ്ങാട് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും പോലീസ് കേസെടുത്തില്ലെന്നു കുടുംബം പറഞ്ഞു.