പ്രതി കീഴടങ്ങി
1544983
Thursday, April 24, 2025 4:17 AM IST
കളമശേരി: എറണാകുളം സ്വദേശിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി കീഴടങ്ങി.
എറണാകുളം മുപ്പത്തടം സ്വദേശി ഫെലിക്സ് ജെസ്റ്റി(28)നെ മുൻവിരോധത്താൽ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി കളമശേരി സ്വദേശി വൈശാഖ് ആണ് കീഴടങ്ങിയത്.
കളമശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കാക്കനാട് ജയിലിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഫെലിക്സ് ജെസ്റ്റിൻ ആസ്റ്റർ മെഡിസിറ്റിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.