പബ്ളിക് സ്ക്വയർ അദാലത്തുകൾ സംഘടിപ്പിക്കാൻ മന്ത്രി പി.രാജീവ്
1544980
Thursday, April 24, 2025 4:11 AM IST
കളമശേരി:സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കളമശേരി മണ്ഡലത്തിലെ നഗരസഭ-പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പബ്ളിക് സ്ക്വയർ -പൊതുജന പരാതി പരിഹാര അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ പരിഗണിക്കുക.
ഏപ്രിൽ 30 വൈകിട്ട് അഞ്ചു വരെ പരാതികൾ നൽകാം. എംഎൽഎ ഓഫീസ്, മണ്ഡലത്തിലെ മുനിസിപ്പൽ-ഗ്രാമ പഞ്ചായത്ത് ഓഫീസുകൾ എന്നിവിടങ്ങളിലാണ് പരാതി സ്വീകരിക്കുക. അദാലത്തുകളുടെ തീയതി- കളമശേരി നഗരസഭ - മെയ് ആറ് രാവിലെ ഒന്പതു മുതൽ, കുന്നുകര - മെയ് 17 രാവിലെ ഒന്പതു മുതൽ,
ആലങ്ങാട് - മെയ് 19 രാവിലെ പത്തു മുതൽ, കടുങ്ങല്ലൂർ - മെയ് 22 വൈകുന്നേരം മൂന്നു മുതൽ, കരുമാല്ലൂർ - മെയ് 24 രാവിലെ ഒന്പതു മുതൽ, ഏലൂർ- മെയ് 24 വൈകുന്നേരം മൂന്നു മുതൽ. അദാലത്തിൽ മന്ത്രിക്ക് പുറമേ ജില്ലാ കളക്ടർ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
പബ്ളിക് സ്ക്വയർ - പൊതുജന പരാതി പരിഹാര അദാലത്തിലേക്കുള്ള പരാതികൾ നിശ്ചിത തീയതിക്കുള്ളിൽ തന്നെ നൽകണമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.