അയ്യപ്പൻ കോവിലിൽ ഭാഗവത സപ്താഹയജ്ഞം
1544979
Thursday, April 24, 2025 4:11 AM IST
കൊച്ചി: എറണാകുളം അയ്യപ്പൻ കോവിലിൽ ഭാഗവത സപ്താഹയജ്ഞം 27 മുതൽ മേയ് നാലു വരെ നടക്കും. യജ്ഞ ശാലയിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം 27 നു വൈകിട്ട് അഞ്ചിന് ചിറ്റൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് രഥയാത്രയായി കൊണ്ടുവരും.
വൈകിട്ട് ഏഴിന് ക്ഷേത്രത്തിലേക്കു ആനയിക്കും. തുടർന്ന് നടക്കുന്ന ചടങ്ങിൽ സപ്താഹ യജ്ഞത്തിന്റെ ഉദ്ഘാടനം ഗാനരചയിതാവ് ആർ.കെ. ദാമോദരൻ നിർവഹിക്കും.