ചെട്ടിക്കാട് ഊട്ടു തിരുനാൾ മേയ് 13ന്
1544978
Thursday, April 24, 2025 4:11 AM IST
പറവൂർ : ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർഥാടന കേന്ദ്രത്തിൽ ഊട്ടു തിരുനാൾ ഒരുക്കങ്ങൾ ആരംഭിച്ചു. മേയ് 13നാണ് ഊട്ടുതിരുനാൾ. ഊട്ടുതിരുനാളിനായുള്ള പന്തലിന്റെ കാൽ നാട്ടുകർമം തീർഥാടന കേന്ദ്രം റെക്ടർ റവ. ഡോ. ബെന്നി വാഴക്കൂട്ടത്തിൽ നിർവഹിച്ചു.
തിരുശേഷിപ്പുകൾ വണങ്ങുന്നതിനും ഊട്ടു നേർച്ചയിൽ പങ്കെടുക്കുന്നതിനും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നാനാജാതി മതസ്ഥരായ തീർഥാടകരുടെ വൻ പ്രവാഹമുണ്ടാകുമെന്നതിനാൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്.
' തിരുനാളിനു മുന്നോടിയായുള്ള നവനാൾ ചൊവ്വയുടെ സമാപന ദിവസമായ 29ന് വിശുദ്ധ അന്തോണീസിന്റെ അഴുകാത്ത നാവിന്റെ തിരുശേഷിപ്പ് പേടകത്തിൽ നിന്ന് പുറത്തെടുത്ത് പ്രദക്ഷിണമായി വിശ്വാസികളുടെ അരികിൽ പൊതുവണക്കത്തിനായി കൊണ്ടുവരും.
രാവിലെ 6.15 മുതൽ വൈകിട്ട് 6.30 വരെ ദിവ്യബലി, നൊവേന, ആരാധന എന്നിവ ഉണ്ടാകുമെന്ന് റെക്ടർ റവ. ഡോ. ബെന്നി വാഴക്കൂട്ടത്തിൽ ഫാ. അജയ് ആന്റണി പുത്തൻപറമ്പിൽ എന്നിവർ അറിയിച്ചു.