ലൂർദ് ആശുപത്രിയിൽ സൗജന്യ സന്ധി മാറ്റിവയ്ക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
1544977
Thursday, April 24, 2025 4:11 AM IST
കൊച്ചി: എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ സൗജന്യ സന്ധി മാറ്റിവയ്ക്കല്‍ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ലൂര്‍ദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടര്‍ ഫാ. വിമല്‍ ഫ്രാന്‍സിസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
5,000 ല്‍ അധികം സന്ധി മാറ്റിയ്വയ്ക്കല് ശസ്ത്രക്രിയകള്‍ ലൂര്‍ദ് ആശുപത്രിയില്‍ വിജയകരമായി നിര്‍വഹിച്ചിട്ടുണ്ടെന്നും അതിനൂതനമായ റോബോട്ടിക് സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലൂര്‍ദ് ആശുപത്രിയില്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
ക്യാമ്പില്‍ നിന്ന് തെരഞ്ഞെടുക്കുന്ന രോഗികള്‍ക്ക് മിതമായ നിരക്കില്‍ സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ലഭ്യമാക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ലൂര്‍ദ് ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ജോണ്‍ ടി. ജോണ്‍ പറഞ്ഞു.
ഇന്റര്വെന്ഷണണ് പെയിന്‍ മാനേജ്മെന്റ് വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ടിഷ ആന്‍. ബാബു, സീനിയര്‍ റെസിഡന്റ് ഡോ. ഷിനാസ് ബി സലാം, ഫെലോ ഇന്‍ ആര്‍ത്രോസ്കോപ്പിക് ആന്‍ഡ് ആര്‍ത്രോപ്ലാസ്റ്റി ഡോ. ജിതിന് മോഹന്‍,
ഫിസിയോതെറാപ്പി വിഭാഗം ഇന്‍ചാര്‍ജ് അനുപമ ജി. നായര്‍, ഫിസിയോതെറാപ്പിസ്റ്റ് ആശിഷ് ജോസിയ, ഡയറ്റീഷ്യന് പി.ജോസ്ന എന്നിവര്‍ പ്രസംഗിച്ചു.