"ജോണ്‍പോള്‍ സിനിമയ്ക്കുവേണ്ടി ജീവിതം മാറ്റിവച്ചയാൾ'
1544976
Thursday, April 24, 2025 4:11 AM IST
കൊച്ചി: സിനിമയ്ക്കുവേണ്ടി എത്രവേണമെങ്കിലും ത്യാഗം സഹിക്കുവാനും പ്രവര്‍ത്തിക്കുവാനും ശ്രമിച്ച വ്യക്തിത്വമാണ് ജോണ്‍ പോളിന്റേതെന്ന് സംവിധായകന് ആന്റണി സോണി അഭിപ്രായപ്പെട്ടു.
ചാവറ കള്‍ച്ചറല്‍ സെന്ററില്‍ കൊച്ചിന് ഫിലിം സൊസൈറ്റിയുടെയും ജര്‍മന്‍ ഭാഷാ സാംസ്കാരിക വേദിയായ ഗോയ്ഥെ സെന്ററിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ജര്‍മന്‍ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടത്തിയ തിരക്കഥാ കൃത്തായിരുന്ന ജോണ്‍പോള്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ആന്റണി സോണി.
നാടകകൃത്ത് ടി.എം. ഏബ്രഹാം, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്, സി.എസ്. ജയറാം, കൊച്ചിന് ഫിലിംസ് സൊസൈറ്റി സെക്രട്ടറി വി.എ. ബാലചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. രണ്ട് സിനിമകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് രണ്ട് ദിവസത്തെ ജര്‍മന്‍ ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു.