ആലുവയിലെ ഫ്ലാറ്റിൽ വൻ കവർച്ച
1544975
Thursday, April 24, 2025 4:11 AM IST
ആലുവ: ദേശീയപാതയിൽ കമ്പനിപ്പടിയ്ക്ക് സമീപത്തെ അടഞ്ഞുകിടന്ന ഫ്ലാറ്റ് സമുച്ചയത്തിലെ അപ്പാർട്ട്മെൻറിൽ വൻ കവർച്ച. ഫെഡറൽ ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ ഗ്രിൽ തകർത്ത് അകത്തു കടന്ന മോഷ്ടാവ് എട്ട് പവനും മൂന്നു ലക്ഷം രൂപയുമാണ് കവർന്നത്.
ഹരിയാന സ്വദേശി കൃഷ്ണകുമാർ ബൻസാലിന്റെ ഫ്ലാറ്റിലാണ് കവർച്ച നടന്നത്. ആലുവയിൽ സ്റ്റീൽ ബിസിനസ് നടത്തുന്ന ബെൻസാൽ വിവാഹ ആവശ്യത്തിനായി 12ന് നാട്ടിലേക്ക് പോയതാണ്.
ചൊവ്വാഴ്ച അർധരാത്രി തിരിച്ചെത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്. ആലുവ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഈ കുടുംബവുമായി ബന്ധമുണ്ടായിരുന്ന ഒരു നേപ്പാളി സ്വദേശിയായ സഹായിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.