ഈ കവല ഇങ്ങിനെ പോര; കരുത്തല വളവ് കവല വീർപ്പുമുട്ടുന്നു
1544974
Thursday, April 24, 2025 4:11 AM IST
ചെറായി: ചെറായി ബീച്ചിലേക്ക് തിരിയുന്ന കരുത്ത വളവ് കവല സ്ഥലത്തിന്റെ അപര്യാപ്തത കൊണ്ട് വീർപ്പുമുട്ടുകയാണ്. വളവോടു കൂടിയ ഈ മൂന്നുംകൂടിയ കവല ഇങ്ങിനെ പോരാ എന്ന് ഇവിടെ എത്തുന്നവരും പരാതിപ്പെടുന്നുണ്ട്. വൈപ്പിൻ സംസ്ഥാന പാതയിൽ നിന്ന് ബീച്ചിലേക്ക് തിരിയുന്ന ഈ ഭാഗത്ത് റോഡിന് തീരെ ഇടമില്ല. ഇതുമൂലം വാഹനങ്ങൾ തിരിഞ്ഞു പോകാനും, സൈഡ് കൊടുക്കാനും വളരെ പ്രയാസമാണ്.
ബീച്ചിൽ നല്ല തിരക്കുള്ള ദിവസങ്ങളിൽ ഇവിടെ മൊത്തം ഗതാഗതം സ്തംഭിക്കുക പതിവാണ്. ഈ അവസ്ഥ പരിഹരിക്കാൻ ഈ ഭാഗത്ത് കുറച്ച് ഭൂമി പൊന്നും വിലക്കെടുത്ത് കവല വിസ്താരപ്പെടുത്തണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
അക്വയർ ചെയ്യാൻ നിലവിൽ ഇവിടെ റോഡിനു കിഴക്കും പടിഞ്ഞാറും ഭൂമിയുണ്ട്. മറ്റു നിർമാണങ്ങൾ തുടങ്ങുന്നതിന് മുമ്പ് കുറച്ച് ഭൂമി അക്വയർ ചെയ്ത് കവല വിസ്താര പ്പെടുത്തുകയാണെങ്കിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന വലിയ തലവേദനയ്ക്ക് പരിഹാരമാകുമെന്ന് നാട്ടുകാരും പറയുന്നു.