ലഹരിക്കേസുകളിൽ ജയിലിലടച്ചു
1544972
Thursday, April 24, 2025 4:11 AM IST
കൊച്ചി: നിരവധി ലഹരിക്കേസുകളില്‍ പ്രതിയായ യുവാവിനെ പിറ്റ് എന്‍ഡിപിഎസ് നിയമപ്രകാരം ജയിലിലടച്ചു. തൃശൂര്‍ കൊരട്ടി സ്വദേശി ടി.എസ്. വിനുവിനെ(37)യാണ് ഒന്നിലധികം ലഹരി കേസുകളില്‍ പ്രതിയാകുന്നവര്‍ക്കെതിരെ എടുക്കുന്ന പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇന്‍ നര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സക്കോട്രോപിക് സബ്സ്റ്റന്‍സസ് നിയമം ചുമത്തി പൂജപ്പുര ജയിലില്‍ അടച്ചത്.
പ്രതിക്കെതിരെ കളമശരി, അങ്കമാലി പോലീസ് സ്റ്റേഷനുകളില്‍ ലഹരിക്കേസുകളുണ്ട്. കേരളത്തിന് പുറത്തുനിന്നും കഞ്ചാവ് എത്തിച്ച് യുവാക്കൾക്കിടയില്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.