ഹെറോയിനുമായി ബംഗാൾ സ്വദേശി പിടിയിൽ
1544971
Thursday, April 24, 2025 4:11 AM IST
പെരുമ്പാവൂർ : ഹെറോയിനുമായി ഇതരസംസ്ഥാന സ്വദേശി എക്സൈസ് പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി സുമൻ കാമരു (26)നെയാണ് പെരുമ്പാവൂർ എക്സൈസ് റേഞ്ച് പാർട്ടി പിടികൂടിയത്. പെരുമ്പാവൂർ ഫിഷ് മാർക്കറ്റിന് സമീപത്ത് നിന്നാണ് 1.50 ഗ്രാം ഹെറോയിനുമായി ഇയാൾ പിടിയിലായത്.
എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.സി തങ്കച്ചന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.