കുഫോസ് കായികമേള: ലോഗോ പ്രകാശനം ചെയ്തു
1544969
Thursday, April 24, 2025 3:59 AM IST
കൊച്ചി: കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ (കുഫോസ് ) 26 മുതൽ 29 വരെ ദിശ സ്റ്റുഡൻസ് യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന കായികമേളയുടെ ലോഗോ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ പ്രകാശനം ചെയ്തു.
ഡർബാർ ഹാൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ദിശ യൂണിയൻ ചെയർമാൻ ആകാശ്, വൈസ് ചെയർപേഴ്സൺ അമല, അജ്മൽ , റാസിം, മീനാക്ഷി, അമൃത എന്നിവർ പങ്കെടുത്തു.