കാപ്പ ചുമത്തി യുവതിയെ നാടുകടത്തി
1544968
Thursday, April 24, 2025 3:59 AM IST
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടു കടത്തി. പാലാരിവട്ടം ചേതന ജംഗ്ഷന് മാമംഗലം മേനോന് പറമ്പില്‍ വീട്ടില്‍ താമസിക്കുന്ന തിരുവനന്തപുരം ജില്ല ചാക്ക ഭാഗത്ത് പേട്ട കരയില്‍ വയലില്‍ വീട്ടില്‍ ലാലുവിന്റെ ഭാര്യ രേഷ്മയെ (പാഞ്ചാലി 41 ) ആണ് കാപ്പ നിയമ പ്രകാരം നാടു കടത്തിയത്.
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇവര്‍. ഒമ്പത് മാസത്തേക്ക് കൊച്ചി നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും ഏതെങ്കിലും വിധത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും വിലക്കിക്കൊണ്ടാണ് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ ഉത്തരവിറക്കിയിരിക്കുന്നത്.
ഇവര്‍ക്കെതിരെ ഏഴോളം കേസുകള്‍ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്.