ടാങ്കറും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
1544967
Thursday, April 24, 2025 3:59 AM IST
മൂവാറ്റുപുഴ : ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ടു പേർക്ക് പരിക്ക്. മേക്കടന്പ് പള്ളിത്താഴത്ത് ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് അപകടം. മൂവാറ്റുപുഴയിൽ നിന്ന് കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയും എതിരെ വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ യാത്രികരായ മേക്കടന്പ് മലയപുറത്ത് സജീവൻ, മകൻ അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു.
സജീവനെയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെയും നാട്ടുകാർ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു.