ആലുവ: ഗുരുവായൂർ ക്ഷേത്രനടയിൽ വരണമാല്യമണിഞ്ഞ ദമ്പതികൾക്ക്, പറവകൾക്കായി ദാഹജലം പദ്ധതി പ്രകാരം മൺപാത്രങ്ങൾ വിതരണം ചെയ്ത് പരിസ്ഥിതി പ്രവർത്തകൻ ശ്രീമന്‍ നാരായണന്‍. ആദ്യത്തെ മണ്‍പാത്രം സമ്മാനിച്ച് ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ. വിജയന്‍ വിതരണത്തിന് തുടക്കം കുറിച്ചു.

മണിക്കൂറുകള്‍കൊണ്ട് 5001 മണ്‍പാത്രങ്ങൾ ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷം ശ്രീമന്‍ നാരായണന്‍ 1001 മണ്‍പാത്രങ്ങള്‍ ഗുരുവായൂരപ്പന്‍റെ നടക്കല്‍ സമര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കൈമാറാനായി.

ഇത് രണ്ടാം തവണയാണ് അമ്പലനടയിൽ മൺപാത്രങ്ങൾ വിതരണം ചെയ്യുന്നത്. പറവകളുടെ ദാഹം തീരാൻ ദിവസവും കഴുകി പാത്രത്തില്‍ കാലത്തു വെള്ളം നിറച്ചു വക്കണമെന്ന് ശ്രീമൻ നാരായണൻ ദമ്പതിമാര്‍ക്ക് നിർദേശം നല്‍കി.