ദൈവദാസന് തിയോഫിനച്ചന് ചരമവാര്‍ഷികം ഇന്ന്
1539451
Friday, April 4, 2025 4:25 AM IST
കൊച്ചി: ദൈവദാസന് തിയോഫിനച്ചന്റെ 57-ാം ചരമവാര്‍ഷികം പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തില്‍ ഇന്ന് നടക്കും. രാവിലെ ഒന്പതിനു വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ സമൂഹബലി. ഫാ. ജോണ്‍ ബാപ്റ്റിസ്റ്റ് വചനസന്ദേശം നല്‍കും. തുടര്‍ന്ന് സ്നേഹവിരുന്ന്.
ഉച്ചയ്ക്ക് 12 നു നാമകരണപ്രാര്ഥന, രണ്ടു മുതല്‍ മൂന്നുവരെ ദിവ്യകാരുണ്യ ആരാധന, തുടര്‍ന്ന് ദിവ്യബലി, വൈകിട്ട് ആറിന് ആര്‍ച്ചുബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി എന്നിവ ഉണ്ടാകുമെന്ന് തിയോഫിന്‍ ഗില്‍ഡ് ഡയറക്ടര്‍ ഫാ. ബിനോയ് ലീന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.