ലോട്ടറി വിൽപ്പനക്കാരൻ ട്രെയിൻ തട്ടി മരിച്ചു
1539291
Thursday, April 3, 2025 10:30 PM IST
ആലുവ: തുരുത്ത് റെയിൽവെ നടപ്പാലത്തിനു സമീപം ലോട്ടറി വിൽപ്പനക്കാരൻ ട്രെയിൻതട്ടി മരിച്ചു. ശ്രീമൂലനഗരം പാലപ്പറന്പിൽ പി.കെ. ശിവൻ (59) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് 4.20 നായിരുന്നു സംഭവം. സംസ്കാരം നടത്തി. ഭാര്യ: മണി. മക്കൾ: ശ്രീതു, ശ്രുതി, ശ്രീയു. മരുമകൻ: ഷിനോയ്.