വിദ്യാർഥികൾക്ക് സാന്പത്തിക സഹായം വിതരണം ചെയ്തു
1539769
Saturday, April 5, 2025 4:14 AM IST
നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ(സിയാൽ) സഹായത്തോടെ അമല ഫെലോഷിപ്പ് നെടുമ്പാശേരി എയർപോർട്ട് സിറ്റി യൂണിറ്റ് നടത്തുന്ന വിദ്യാർഥികൾക്കുള്ള സാമ്പത്തിക സഹായ വിതരണത്തിന്റെ ഉദ്ഘാടനം സിയാൽ എംഡി എസ്. സുഹാസ് നിർവഹിച്ചു.
എയർപോർട്ട് ഡയറക്ടർ ജി. മനു,കമ്പനി സെക്രട്ടറി സജി ജോർജ് , അമല ഫെല്ലോഷിപ് പ്രസിഡന്റ് എം.കെ. തോമസ് , സെക്രട്ടറി ജോസ് പ്ലാക്കൽ, ജോൺസൺ പടയാട്ടിൽ, എ.വൈ. ജോണി , ജോസ് ആനത്താഴത്ത് എന്നിവർ പ്രസംഗിച്ചു.