മരത്തടികള്‍ വില്‍ക്കുന്ന കടയില്‍ തീപിടുത്തം
1539486
Friday, April 4, 2025 5:17 AM IST
കൊച്ചി: വെണ്ണല കൊറ്റംകാവ് ജംഗ്ഷന് സമീപം മരത്തടികള്‍ വില്‍ക്കുന്ന കടയില്‍ തീപിടുത്തം. വെണ്ണല പോങ്കാട്ടില്പറമ്പില് അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള മര ഉരുപ്പടികള്‍ വില്‍ക്കുന്ന കടയ്ക്കാണ് തീപിച്ചത്.
ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. അഷ്റഫിന്റെ വീടിനോട് ചേര്‍ന്നാണ് മരക്കട പ്രവര്‍ത്തിച്ചിരുന്നത്. ഗാന്ധിനഗര്‍, തൃക്കാക്കര എന്നിവിടങ്ങളില്‍ നിന്നായി നാല് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി അര്‍ധരാത്രിയോടെയാണ് തീയണച്ചത്.