"സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റം കൂടുതല്‍ സൗഹൃദമാകണം'
1539459
Friday, April 4, 2025 4:33 AM IST
പെരുമ്പാവൂര്‍: സര്‍ക്കാര്‍ ജീവനക്കാന് അവകാശങ്ങള്‍ക്കായി പോരാടുന്നതോടൊപ്പം പൊതുജനങ്ങളോടുള്ള സംസാരവും, പെരുമാറ്റവും കൂടുതല്‍ സൗഹാര്‍ദ്ദപരമാകണമെന്നും ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയചന്ദ്രന് കല്ലിംഗല്‍ ആവശ്യപ്പെട്ടു.
വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളില്‍ നിന്നും സര്‍ക്കാര്‍ ആഫീസുകളിലേക്ക് കടന്നു വരുന്ന സാധാരണക്കാരായ മനുഷ്യരെ സ്നേഹപൂര്‍വം സ്വീകരിക്കുന്നതിനും, മാനവിക മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചു കൊണ്ട് അഴിമതി രഹിത ജനപക്ഷ സിവില്‍ സര്‍വീസ് ഉറപ്പ് വരുത്തുന്നതിനും ജീവനക്കാര്‍ ഒരേ മനസേടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന് ജില്ലാ കമ്മിറ്റി റവന്യൂ വകുപ്പ് ജീവനക്കാര്‍ക്ക് വേണ്ടി കോടനാട് സംഘടിപ്പിച്ച ദ്വിദിന ശില്പ ശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെആര്‍ഡിഎസ്എ ജില്ലാ പ്രസിഡന്റ് അബു സി. രഞ്ജി അധ്യക്ഷത വഹിച്ചു. സമ്മേളനാനന്തരം കാഞ്ഞൂര്‍ നാട്ടുപൊലിമയുടെ 'നാട്ടുപാട്ട് രാവോടെ' ഉണ്ടായിരുന്നു.