എടത്തല വെട്ടിക്കെട്ട് അപകടം: ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസ്
1539166
Thursday, April 3, 2025 4:33 AM IST
ആലുവ: എടത്തല കുറുമ്പക്കാവിൽ മീനഭരണി ഉത്സവ വെടിക്കെട്ട് അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റ് സംഭവത്തിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്കെതിരെ എടത്തല പോലീസ് കേസെടുത്തു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
ശാസ്ത്രീയാന്വേഷണ വിദഗ്ധരും സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. അനുമതിയില്ലാതെയാണ് വെടിക്കെട്ട് നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ചൊവ്വാഴ്ച രാത്രി 8.45ഓടെയാണ് അപകടം.
വെടിക്കെട്ടിനിടെ ആകാശത്ത് പൊട്ടേണ്ട ഗുണ്ട് ദിശതെറ്റി ആൾക്കൂട്ടത്തിലേക്ക് വീണ് പൊട്ടുകയായിരുന്നു. പരിക്കേറ്റ കുട്ടികൾ അടക്കമുളള ഏഴു പേർ രാജഗിരി ആശുപത്രിയിലും സാരമായി പരിക്കേറ്റയാൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.