പായിപ്രയിൽ സുകന്യ അനീഷ് ക്ഷേമകാര്യ സമിതി അധ്യക്ഷ
1539474
Friday, April 4, 2025 5:00 AM IST
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയായി 21-ാം വാർഡംഗം സുകന്യ അനീഷിനെ തെരഞ്ഞെടുത്തു.
എൽഡിഎഫിന്റെ കൈവശമായിരുന്ന സ്ഥിരംസമിതി പത്താം വാർഡ് ഉപതെരത്തെടുപ്പിൽ യുഡിഎഫ് ജയിച്ചതോടെ എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടമാകുകയും തുടർന്ന് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയായിയിരുന്ന സിപിഎം അംഗം ഷാജിത മുഹമ്മദാലി പുറത്താവുകയും ചെയ്തിരുന്നു.
തുടർന്ന് പഞ്ചായത്ത് ഓഫീസിൽ നടന്ന ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. എൽഡിഎഫ് അംഗങ്ങൾ വിട്ടുനിന്നതിനാൽ സുകന്യ അനീഷ് എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.