ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു
1539450
Friday, April 4, 2025 4:25 AM IST
കൊച്ചി: ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി 463-ാമത് ലോക സിഎല്‍സി ദിനാഘോഷത്തില്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ റവ. ഡോ. ആന്റണി വാലുങ്കല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സിഎല്‍സി സംസ്ഥാന പ്രമോട്ടര്‍ ഫാ. ഫ്രജോ വാഴപ്പിള്ളി, വരാപ്പുഴ അതിരൂപത പ്രമോട്ടര്‍ ഫാ. ജോബി ആലപ്പാട്ട്, യൂത്ത് കമ്മീഷന് ഡയറക്ടര്‍ ഫാ. ജിജു തിയ്യാടി, ഡോണ്‍ ബോസ്കോ റെക്ടര്‍ ഫാ. ഷിബു ഡേവീസ്, സിഎല്‍സി സംസ്ഥാന പ്രസിഡന്റ് സാജു തോമസ്,
സെക്രട്ടറി ഷോബി കെ. പോള്‍, ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായ ബിജില്‍ സി. ജോസഫ്, ഷീല ജോയ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോണ ഏണസ്റ്റിന്, ജോയിന്റ് സെക്രട്ടറി അമല്‍ മാര്ട്ടിന്, വരാപ്പുഴ അതിരൂപത പ്രസിഡന്റ് അലന് പി. ടൈറ്റസ് തുടങ്ങിയവര്‍ പങ്കെടുത്തു.