സംസ്ഥാന കേരളോത്സവം; തീം സോംഗ് റിലീസ് ചെയ്തു
1539493
Friday, April 4, 2025 5:17 AM IST
കോതമംഗലം: എട്ട് മുതൽ 11 വരെ കോതമംഗലത്തു നടക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ തീം സോംഗ് മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്തു. തീം സോംഗിന്റെ രചന ബി.കെ. ഹരിനാരായണനും സംഗീതം ബിജി പാലുമാണ് നിർവഹിച്ചത്.
ആന്റണി ജോണ് എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ കെ.കെ. ടോമി, കെ.എ. ജോയി, റോണി മാത്യു, റഷീദ സലിം, കെ.എ. നൗഷാദ്, അൻവർ അലി, എം.കെ. ഗോപി, മാർട്ടിൻ സണ്ണി, എൻ.സി. ചെറിയാൻ, ആർ. പ്രജിഷ എന്നിവർ പങ്കെടുത്തു.