മുറിക്കല്ല് ബൈപ്പാസ്: സിപിഎമ്മിനെ അസ്വസ്ഥമാക്കുന്നു- യുഡിഎഫ്
1539467
Friday, April 4, 2025 5:00 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ പ്രധാന വികസന പദ്ധതികളിലൊന്നായ മുറിക്കല്ല് ബൈപ്പാസ് യാഥാർഥ്യത്തിലേക്ക് അടുക്കുന്പോൾ മൂവാറ്റുപുഴയിലെ സിപിഎം നേതൃത്വത്തിന് ഉണ്ടാകുന്ന അസ്വസ്ഥതയാണ് സിപിഎം നേതാവ് ഗോപി കോട്ടമുറിക്കലിന്റെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു.
മൂവാറ്റുപുഴയിലെ വികസന പ്രവർത്തനങ്ങളിൽ സിപിഎം പുലർത്തുന്ന നയം ഇതോടെ പൊതുസമൂഹത്തിനു വ്യക്തമാവുകയാണെന്നും ഓരോ വികസന പ്രവർത്തനങ്ങളുമായി എംഎൽഎ മുന്നോട്ടുപോകുന്പോഴും അതിനെല്ലാം തുരങ്കംവയ്ക്കുന്ന സമീപനമാണ് മൂവാറ്റുപുഴയിലെഇടതുപക്ഷ നേതാക്കൾ ചെയ്തുകൊണ്ടിരിക്കുന്നതെന്നും യുഡിഎഫ് കുറ്റപ്പെടുത്തി.