കുറ്റിപ്പുഴ കൃഷ്ണപിള്ള അനുസ്മരണം നടത്തി
1539462
Friday, April 4, 2025 4:33 AM IST
നെടുമ്പാശേരി: കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ 125-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി വീട്ടുമുറ്റ സദസ് സംഘടിപ്പിച്ചു. കുന്നുകര പഞ്ചായത്തിലെ അഞ്ചാം വാർഡ് മലായികുന്നിൽ വാർഡ് മെമ്പർ പി.ജി. ഉണ്ണികൃഷ്ണന്റെ വസതിയിലാണ് സദസ് നടന്നത്.
എംജി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഡോ. എം.ജി. സനൽകുമാർ ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി എ.വി. പ്രദീപ് അധ്യക്ഷനായി. ചെങ്ങമനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചരിത്ര അധ്യാപകൻ ജോബി വർഗീസ് കുറ്റിപ്പുഴ കൃഷ്ണപിള്ള അനുസ്മരണം നടത്തി.