ലഹരി വിരുദ്ധ റാലി നടത്തി
1539453
Friday, April 4, 2025 4:25 AM IST
കൊച്ചി: ചാത്യാത്ത് മൗണ്ട് കാർമൽ പള്ളിയിലെ മദ്യ- ലഹരി വിരുദ്ധ സമിതിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. മദ്യവിരുദ്ധ ഞായർ ആചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ നിരവധിപേർ പങ്കെടുത്തു.
സമിതി പ്രസിഡന്റ് ഡിക്സൺ റോഡ്രിഗ്സ് അധ്യക്ഷത വഹിച്ചു. വികാരി ഫാ. പോൾസൺ കോറ്റിയത്ത്, അലക്സ് മുല്ലൻപറമ്പൻ, മനോജ് ആന്റണി, ഫാ. നിജിൻ, ഷിൻസ് റോബർട്ട്, ബ്രദർ ആൽഫിൻ എന്നിവർ പ്രസംഗിച്ചു.
യൂത്ത് കോ -ഓർഡിനേറ്റർ സഞ്ജയ് ജെയിംസ് ഫ്ലാഗ് ഓഫ് ചെയ്ത റാലി എറണാകുളം ക്വീൻസ് വേയിൽ സമാപിച്ചു.