മരട് സ്വദേശി നെന്മാറയിൽ കുളത്തിൽ മുങ്ങി മരിച്ചു
1539292
Thursday, April 3, 2025 10:30 PM IST
മരട്: മരട് മണപ്പാട്ട് പറന്പിൽ പരേതനായ ലക്ഷ്മണന്റെ മകൻ എം.എൽ. മഹേഷ് (43) പാലക്കാട് നെന്മാറയിൽ കുളത്തിൽ മുങ്ങിമരിച്ചു.
മൃതദേഹം പാലക്കാട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ഉച്ചകഴിഞ്ഞ് നെട്ടൂർ ശാന്തി വനത്തിൽ സംസ്കരിക്കും. കുണ്ടന്നൂരിലെ ചുമട്ട് തൊഴിലാളിയാണ്. അവിവാഹിതനാണ്. മാതാവ്: ശാരദ. സഹോദരി: മഞ്ജു, വിനോദ് (സഹോദരി ഭർത്താവ്).