ഭൂമി തരംമാറ്റി നൽകാമെന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് ഏഴര ലക്ഷം തട്ടിയെടുത്തതായി പരാതി
1539482
Friday, April 4, 2025 5:10 AM IST
പനങ്ങാട്: ഭൂമി തരംമാറ്റി നൽകാമെന്നു പറഞ്ഞ് കോൺഗ്രസ് നേതാവ് ഏഴരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കുമ്പളം മെഹ്ഫിൽ വീട്ടിൽ എം.എ. മുഹമ്മദ് (73) ആണ് തന്റെ കൈയിൽ നിന്നും 75,0000 രൂപ കുമ്പളം സ്വദേശി ശ്രീജിത് പാറേക്കാടൻ തട്ടിയെടുത്തതായി പനങ്ങാട് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
തന്റെ ഉടമസ്ഥതയിൽ കുമ്പളത്തുള്ള 3.33 ഏക്കർ സ്ഥലം തരം മാറ്റി കരഭൂമിയാക്കുന്നതിനായി കളക്ടറേറ്റിൽ നൽകിയ അപേക്ഷയിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കിത്തരാമെന്നു പറഞ്ഞ് ശ്രീജിത് പാറേക്കാടൻ 2024 ഓഗസ്റ്റ് 26 മുതൽ നവംബർ 25 വരെ മൂന്നുതവണയായി ഏഴര ലക്ഷം രൂപ തട്ടിയതായാണ് ന്നാണ് പരാതി.
അപേക്ഷയിൽ പുരോഗതിയൊന്നുമുണ്ടാകാതിരുന്നതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ 75,000 രൂപ മാത്രമാണ് തിരിച്ചു തന്നതെന്ന് പരാതിയിൽ പറയുന്നു. കോൺഗ്രസ് ഇടക്കൊച്ചി ബ്ലോക്ക് സെക്രട്ടറിയും ഐഎൻടിയുസി നേതാവുമാണ് ശ്രീജിത് പാറേക്കാടൻ. പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.