ജബൽപൂർ ആക്രമണം: "കുറ്റക്കാരെ ശിക്ഷിക്കണം'
1539463
Friday, April 4, 2025 4:33 AM IST
ആലുവ: മധ്യപ്രദേശിലെ ജബൽപൂരിൽ വിശ്വഹിന്ദു പരിഷത്തിൻ്റെ നേതൃത്വത്തിൽ കത്തോലിക്കാ പുരോഹിതർക്കും അൽമായർക്കും നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ തൃണമൂൽ കോൺഗ്രസ് പ്രതിഷേധിച്ചു.
കുറ്റവാളികൾക്കെതിരെ കടുത്ത ശിക്ഷ മധ്യപ്രദേശ് ഭരിക്കുന്ന ബി ജെ പി സർക്കാരും ,കേന്ദ്ര സർക്കാരും നടപ്പിലാക്കണമെന്ന് തൃണമൂൽ കോൺഗ്രസ് എറണാകുളം ജില്ലാ കോഡിനേറ്റർ ഡൊമിനിക് കാവുങ്കൽ ആവശ്യപ്പെട്ടു.