ഹെറോയിനുമായി ആസാം സ്വദേശി പിടിയില്‍
1539755
Saturday, April 5, 2025 4:05 AM IST
കൊച്ചി: നഗരത്തില്‍ ഹെറോയിനുമായി ആസാം രുപാഹി സ്വദേശി ഇസദുല്‍ ഹക്ക് (22) പോലീസിന്റെ പിടിയിലായി. എറണാകുളം എസ്ആര്‍എം റോഡിലെ ടാഗോര്‍ ലൈനിനു സമീപം നടത്തിയ പരിശോധനയിലാണ് 9.47 ഗ്രാം ഹെറോയിനുമായി ഇയാള്‍ പിടിയിലായത്.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഹെറോയിന്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതി.
സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അശ്വതി ജിജിയുടെ നിര്‍ദേശപ്രകാരം നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുളള ഡാന്‍സാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്.