വധക്കേസ് പ്രതിയെ വെറുതെ വിട്ടു
1539758
Saturday, April 5, 2025 4:05 AM IST
പറവൂർ: പിതൃസഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കരുമാല്ലൂർ തവരക്കാട്ട് വീട്ടിൽ അരുണ്‍ വിജയനെ (26) പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി രണ്ട് വെറുതെ വിട്ടു. 2020 ഡിസംബർ മൂന്നിന് പിതാവിന്റെ അനുജനായ തവരക്കാട്ട് വീട്ടിൽ രാജപ്പനെ (54) കൊലപ്പെടുത്തിയ സംഭവത്തിലാണ് ആലുവ വെസ്റ്റ് പോലീസ് അരുണിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
തെളിവുകളും സാക്ഷികളുടെ മൊഴികളും വിശദമായി പരിശോധിച്ച കോടതി പ്രതിക്കെതിരായ കുറ്റാരോപണങ്ങൾ നിലനിൽക്കില്ലെന്ന് കണ്ടെത്തുകയായിരുന്നു. പ്രോസിക്യൂഷന്റെ വാദങ്ങൾ സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്നും,
സാക്ഷികളുടെ മൊഴികളിലും ഫോറൻസിക് പരിശോധന ഫലങ്ങളിലും പ്രതിക്കെതിരായ തെളിവുകൾ വ്യക്തമല്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതിക്കായി അഭിഭാഷകരായ പ്രസൂൺ സണ്ണി, എസ്. രാജി, റിറ്റി കെ. റെജി എന്നിവർ ഹാജരായി.