സ്വകാര്യ പുരയിടത്തിൽ ടണ്‍ കണക്കിന് മാലിന്യം തള്ളി
1539471
Friday, April 4, 2025 5:00 AM IST
വാഴക്കുളം: ആവോലി പഞ്ചായത്തിൽ സ്വകാര്യ പുരയിടത്തിൽ ടണ്‍ കണക്കിന് മാലിന്യം തള്ളിയ നിലയിൽ. മൂന്നാം വാർഡിൽ ഉൾപ്പെടുന്ന അടൂപ്പറന്പ്- രണ്ടാർ റോഡരികിൽ തടിമില്ലിന് സമീപമുള്ള പുരയിടത്തിലാണ് മാലിന്യ നിക്ഷേപം കണ്ടത്.
മുണ്ടോപ്പാടം തോടിന്റെയും പാടശേഖരത്തിന്റെയും സമീപത്താണ് മാലിന്യം കണ്ടെത്തിയത്. തോട്ടിലേക്കും മാലിന്യം വീണിട്ടുണ്ട്. ചാക്കിൽ കെട്ടിയ നിലയിലാണ് മാലിന്യം കൂടുതലുമുള്ളത്.
പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചതിനെതുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ മാലിന്യം മണ്ണിട്ട് മൂടാൻ ശ്രമിച്ചിരുന്നു. ഇതു സംബന്ധിച്ച് അധികൃതർ പുരയിട ഉടമയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.