മുഖ്യമന്ത്രി രാജിവയ്ക്കണം: കേരള കോൺഗ്രസ് മാർച്ച് എട്ടിന്
1539760
Saturday, April 5, 2025 4:05 AM IST
കൊച്ചി: മകൾ വീണാ വിജയനെ മാസപ്പടിക്കേസിൽ പ്രതി ചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ടിന് രാവിലെ 10നു കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തും.
മുഖ്യമന്ത്രിയായി തുടരാൻ പിണറായി വിജയന് ധാർമികമായ അവകാശമില്ലെന്ന് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം, ജനറൽ സെക്രട്ടറി ജിസൺ ജോർജ് എന്നിവർ പറഞ്ഞു.