തമ്മാനിമറ്റത്ത് ടോറസ് ലോറി പുഴയിലേക്ക് മറിഞ്ഞു
1539475
Friday, April 4, 2025 5:00 AM IST
കോലഞ്ചേരി: ഓടിക്കൊണ്ടിരുന്ന ടോറസ് ലോറി പുഴയിലേക്ക് മറിഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. രാമമംഗലം-തമ്മാനിമറ്റം റോഡിൽ തമ്മാനിമറ്റം കള്ള് ഷാപ്പിന് മുന്നിലായിരുന്നു അപകടം.
മൂവാറ്റുപുഴയാറിന്റെ പുഴയുടെ തീരത്തേക്കാണ് ലോറി മറിഞ്ഞത്. ലോറിയുടെ സ്റ്റെപ്പിനി ടയർ അഴിഞ്ഞ് റോഡിലേക്ക് വീണതിനെതുടർന്ന് പിൻചക്രം കയറിയതോടെ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.