കാലടിയിൽ പിക്കപ്പ് വാൻ മറിഞ്ഞ് ഏഴു പേർക്ക് പരിക്ക്
1539488
Friday, April 4, 2025 5:17 AM IST
കാലടി: കാലടി പ്ലാന്റേഷനിൽ മൂലേപ്പാറയ്ക്ക് സമീപം പിക്കപ്പ് വാൻ മറിഞ്ഞ് ജാർഖണ്ഡ് സ്വദേശികളായ ഏഴു പേർക്ക് പരിക്കേറ്റു. ഗിത്സൺ, സിരാസ്, പീറ്റർ, ബേസ്റ്റോ, ഹരിഷ്, ശശി, റിജേഷ് എന്നിവർക്കാണ് പരിക്കേറ്റത്.
പിഡബ്ല്യൂഡി കോൺട്രാക്ടറുടെ കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണിവർ. ഇന്നലെ വൈകിട്ട് ആറോടെ അയ്യമ്പുഴ മൂലേപ്പാറക്ക് സമീപമായിരുന്നു അപകടം.
ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് കോൺട്രാക്ടർ കൂട്ടിക്കൊണ്ടു പോകവെയാണ് വാൻ മറിഞ്ഞത്. പരിക്കേറ്റ ഏഴു പേരെയും മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.