ബ്രാന്‍ഡാകാന്‍ പെരുമ്പാവൂര്‍ നഗരസഭ
1539449
Friday, April 4, 2025 4:25 AM IST
പെരുമ്പാവൂര്‍: പ്രാദേശിക പ്രത്യേകതകള്‍ പരിഗണിച്ചു നഗരങ്ങളെ ബ്രാന്‍ഡ് ചെയ്യണമെന്ന് കേരള നഗര നയ കമ്മീഷന് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും മുന്നേ തന്നെ ബ്രാന്‍ഡ് ഐഡന്റിറ്റി നടപ്പാക്കാനുള്ള നടപടികളുമായി ഒരു ചുവട് മുന്നേ പെരുമ്പാവൂര്‍ നഗരസഭ.
കൊച്ചി,തിരുവനന്തപുരം,തൃശൂര്‍,കോഴിക്കോട് തുടങ്ങിയ വന്‍ നഗരങ്ങളെയാണ് ബ്രാൻഡ് ചെയ്യാന്‍ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഈ ആശയം ബജറ്റില്‍ പ്രഖ്യപിച്ച് അതിനായി പെരുമ്പാവൂര്‍ നഗരസഭ വകയിരുത്തിയത് അഞ്ചു ലക്ഷം രൂപയാണ്.
പെരുമ്പാവൂരിനെ മറ്റ് നഗരസഭകളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന തനതായ ഒരു വ്യക്തിത്വം നല്കുവാനും ബ്രാന്‍ഡ് ഐഡന്റിറ്റിയിലൂടെ നഗരസഭയ്ക്ക് ജനങ്ങളുമായി മികച്ച ബന്ധം സാധ്യമാക്കുവാനും ഇതുവഴി ജനങ്ങളില്‍ വിശ്വാസ്യത വര്‍ധിപ്പിക്കാനും സാധിക്കുമെന്ന് സഗരസഭാ ഭരണനേതൃത്വം വിശ്വസിക്കുന്നു.
ശരിയായ ടൈപ്പോഗ്രാഫി, ഡിസൈന്‍ എലമെന്റ്സ്, പ്രൊഡക്ഷന്‍ ഇവ സാധ്യമാക്കുക. കമ്യൂണിക്കേഷന്‍ സംബന്ധമായ കാര്യങ്ങള്‍ ശരിയായ രീതിയിലും ശാസ്ത്രീയമായും നടപ്പാക്കുക. യൂസര്‍ എക്സ്പീരിയന്‍സ് മികച്ചതാക്കുക, സ്റ്റേഷനറികളുടെ ഡിസൈനും പ്രൊഡക്ഷനും നവീകരിക്കുക,
കഴിവതും പ്രകൃതിസൗഹൃദ രീതികള്‍ പ്രോത്സാഹിപ്പിക്കുക, കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും പിന്തുണയിലൂടെ എല്ലാം നടപ്പാക്കുക എന്നിവ ബ്രാൻഡിംഗിൽ പ്രധാനമാണ്. നഗരസഭയുടെ വളര്‍ച്ചയില്‍ ബ്രാന്‍ഡ് ഐഡിറ്റി തീര്‍ച്ചയായും നിര്‍ണായക പങ്ക് വഹിക്കുമെന്ന് പെരുമ്പാവൂര്‍ നഗരസഭാ ചെയര്മാന് പോള്‍ പാത്തിക്കല്‍ ചൂണ്ടിക്കാട്ടി.
ഇതിനായുള്ള തയാറെടുപ്പിലാണ് നഗരസഭയെന്നും ഉടൻ ലക്ഷ്യപ്രാപ്തി കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.