വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ബിജെപി ശ്രമം: മുഹമ്മദ് ഷിയാസ്
1539452
Friday, April 4, 2025 4:25 AM IST
കൊച്ചി: മുനമ്പത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കി തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനാണ് ബിജെപി ശ്രമമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. വിഷയത്തില്‍ ഹൈബി ഈഡന് എംപിയെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമത്തെ ചെറുക്കും.
ഹൈബി മുനമ്പം നിവാസികള്‍ക്ക് വേണ്ടിയാണ് സംസാരിച്ചത്. ഇത് കോണ്‍ഗ്രസ് നിലപാടാണ്. ജനങ്ങളെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുന്ന സിപിഎമ്മിനെയും ബിജെപിയെയും ജനം തിരിച്ചറിയുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.