കൊ​ച്ചി: മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​ക്ക് പ​ത്തു​വ​ര്‍​ഷം ത​ട​വും ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. എ​റ​ണാ​കു​ളം ഗാ​ന്ധി​ന​ഗ​ര്‍ ഉ​ദ​യാ​കോ​ള​നി സ്വ​ദേ​ശി സ​നീ​ര്‍ സു​ധീ​റി​നാ​ണ്(25) അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

2017ല്‍ ​ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പോ​ലീ​സ് പ​ട്രോ​ളിം​ഗി​നി​ടെ ക​ട​വ​ന്ത്ര ക​രി​ത്ത​ല ജം​ഗ്ഷ​നി​ല്‍ നി​ന്നാ​ണ് മാ​ര​ക മ​രു​ന്നു​ക​ള​ട​ങ്ങി​യ 13 ആം​പ്യൂ​ളു​മാ​യി പ്ര​തി പി​ടി​ലാ​യ​ത്. പ്ര​തി ഇ​വ വി​ല്‍​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന​വ​യാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.