പെൻഷകാർ ധർണ നടത്തി
1539468
Friday, April 4, 2025 5:00 AM IST
പിറവം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പിറവം ട്രഷറി ഓഫീസിന് മുന്നിൽ ധർണ നടത്തി. പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, ക്ഷാമശ്വാസം അനുവദിക്കുക, ആശ - അങ്കണവാടി ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
അസോസിയേഷൻ സംസ്ഥാന കമ്മറ്റിയംഗം തോമസ് മല്ലിപ്പുറം ധർണ ഉദ്ഘാടനം ചെയ്തു. പിറവം മണ്ഡലം പ്രസിഡന്റ് ബേബി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ. സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി.