മരടിൽ വയോജനങ്ങൾക്കായി ഡിജിറ്റൽ ലിറ്ററസി പരിശീലന ക്ലാസ്
1539448
Friday, April 4, 2025 4:25 AM IST
മരട്: മരട് നഗരസഭാ പരിധിയിലെ വയോജനങ്ങൾക്കായി ഡിജിറ്റൽ ലിറ്ററസി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. നാലു ബാച്ചുകളായി നടത്തിയ ക്ലാസുകളിലൂടെ നൂറോളം വയോജനങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളായി.
ഫോണിൽ കോൾ ചെയ്യുന്നത്, വാട്സ് ആപ്പ് ഫേസ്ബുക്ക്, യു ട്യൂബ്, യൂബർ ബുക്കിംഗ്, ഗൂഗിൾ പേ, ഫോൺ പേ, ഓൺലൈൻ ഷോപ്പിംഗ് തുടങ്ങിയ കാര്യങ്ങൾ ഡിജിറ്റൽ ലിറ്ററസി പദ്ധതി പ്രകാരം വയോജനങ്ങളെ പഠിപ്പിച്ചു.
പങ്കെടുത്ത എല്ലാവർക്കും നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതിയധ്യക്ഷന്മാരായ റിയാസ് കെ. മുഹമ്മദ്, റിനി തോമസ്, ശോഭ ചന്ദ്രൻ, ബേബി പോൾ, ബിനോയ് ജോസഫ്, തുടങ്ങിയവർ പ്രസംഗിച്ചു.