മിന്നലേറ്റ് വീടിന്റെ വാതിൽ തകർന്നു
1539490
Friday, April 4, 2025 5:17 AM IST
തിരുമാറാടി: ഇടിമിന്നലേറ്റ് വീടിന്റെ വാതിൽ തകർന്നു. മണ്ണത്തൂർ കുറ്റിക്കാട്ടിൽ ഷാജി സക്കറിയായുടെ ഉടമസ്ഥതയിലുള്ള വീടിനാണ് മിന്നലേറ്റത്.
ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം. വാടകയ്ക്ക് താമസിച്ചിരുന്ന പണ്ടാരംമാട്ടേൽ ബിജു പി. വിശ്വന്റെ ഭാര്യ ജിഷ മുറിയിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപെട്ടു.