ചാവറ ഫിലിം സ്കൂളില്‍ അവധിക്കാല സിനിമാ പഠനം
1539457
Friday, April 4, 2025 4:33 AM IST
കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാവറ ഫിലിം സ്കൂളില്‍ അവധിക്കാല കോഴ്സുകള്‍ ഏഴിന് ആരംഭിക്കും. ആക്റ്റിംഗ്, എഡിറ്റിംഗ്, സിനിമാറ്റോഗ്രഫി, സ്ക്രിപ്റ്റ് റൈറ്റിംഗ് വിഷയങ്ങളിലാണ് കോഴ്സുകള്‍.
സിനിമാ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. വിദ്യാര്‍ഥികള്‍ക്ക് ഫീസിളവുണ്ടെന്ന് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് അറിയിച്ചു.
മേയ് 15 വരെ ഒരു മാസത്തെ കോഴ്സുകളിലേക്ക് അഡ്മിഷന് ആരംഭിച്ചു. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് ക്ലാസ്. ഫോണ്‍: 7994380464.