മൂഴിക്കുളം സെന്റ് മേരീസ് യുപി സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസ്
1539464
Friday, April 4, 2025 4:33 AM IST
നെടുമ്പാശേരി : മൂഴിക്കുളം സെന്റ് മേരീസ് യുപി സ്കൂളിൽ ലഹരിക്കെതിരെ മാതാപിതാക്കൾക്കും കുട്ടികൾക്കും ബോധവത്കരണ ക്ലാസ് നടത്തി. ചെങ്ങമനാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ജോയി ചെറിയാൻ ക്ലാസ് നയിച്ചു.
പിടിഎ പ്രസിഡന്റ് കെ.എം. മാർട്ടിൻ, പ്രധാനാധ്യാപകൻ ഷാജു ജോസഫ്, സ്റ്റാഫ് സെക്രട്ടറി ജീന ജോസ്, സി.ഓ റീത്ത , സി. കെ സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.