കത്തോലിക്ക കോൺഗ്രസ് സായാഹ്ന ധർണ സംഘടിപ്പിച്ചു
1539772
Saturday, April 5, 2025 4:24 AM IST
തൃപ്പൂണിത്തുറ: കത്തോലിക്ക കോൺഗ്രസ് തൃപ്പൂണിത്തുറ ഫൊറോന സമിതി ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. മാർ ജോർജ് പുന്നക്കോട്ടിലിനെതിരേ അന്യായമായി കേസെടുത്ത വനംവകുപ്പിന്റെ കിരാത നടപടിക്കെതിരെ സമിതി സായാഹ്ന ധർണ നടത്തി.
കെസിഎഫ് വൈസ് പ്രസിഡന്റ് ജെയ്മോൻ തോട്ടുപുറം ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് സെജോ ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ തങ്കച്ചൻ പേരെപറമ്പിൽ, ഷൈജു ജോസഫ്, ജോക്കുട്ടി തോമസ്, ജോണി പിടിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു.