നീറാംമുകൾ ബൈബിൾ കൺവൻഷൻ ഇന്നാരംഭിക്കും
1539472
Friday, April 4, 2025 5:00 AM IST
കോലഞ്ചേരി: നീറാംമുകൾ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ വലിയ നോമ്പിനോടനുബന്ധിച്ചു നടത്തുന്ന 28-ാമത് നീറാമുകൾ ബൈബിൾ കൺവൻഷൻ ഇന്നാരംഭിക്കും. വികാരി ഫാ. തോമസ് ബാബു കൊച്ചുപറമ്പിൽ അധ്യക്ഷത വഹിക്കും.
ഇന്ന് വൈകിട്ട് ആറിന് പ്രാർഥന, 6.30ന് ഗാനശുശ്രൂഷ, ഏഴിന് അധ്യക്ഷ പ്രസംഗം, തുടർന്ന് ഉദ്ഘാടനം, 7.15ന് ഫാ. ജാൻസൺ കുറുമറ്റം കാസർഗോഡ് നയിക്കുന്ന വചനശുശ്രൂഷ എന്നിവ നടക്കും. നാളെ വൈകിട്ട് ഏഴിന് പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പ വചന ശുശ്രൂഷ നടത്തും.
ആറിന് വൈകിട്ട് ഏഴിന് ഫാ. സജോ മാത്യു കട്ടപ്പന വചന സന്ദേശം നൽകും. വികാരി ഫാ. തോമസ് ബാബു കൊച്ചുപറമ്പിൽ, സഹവികാരി ഫാ. ജോയി പാറനാല്, കെ.എസ്. പൗലോസ് കോനാട്ട്, റെജി പോൾ കലിയത്തുകുഴിയിൽ, റോയി സി. കുര്യാക്കോസ് ചേനക്കോട്ട്, യൂത്ത് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.