കോര്‍പറേഷന്റെ ഭരണനേട്ടം പുസ്തക രൂപത്തില്‍; നികുതിപ്പണം ദുര്‍വിനിയോഗം ചെയ്യുന്നുവെന്ന് യുഡിഎഫ്
1539485
Friday, April 4, 2025 5:10 AM IST
കൊച്ചി: കൊച്ചി കോര്പറേഷന് എല്‍ഡിഎഫ് ഭരണസമിതിയുടെ നാലു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ എന്ന പേരില്‍ പുസ്തകം ഇറക്കാന്‍ ബജറ്റില്‍ 50 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ കളിയാണെന്ന് യുഡിഎഫ്.
വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കേണ്ട നികുതിപ്പണം രാഷ്ട്രീയ നേട്ടത്തിനായി വിനിയോഗിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയും യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.ജി. അരിസ്റ്റോട്ടിലും കുറ്റപ്പെടുത്തി.